എം.ഡി.എം.എയുമായി യുവാവ് എക്‌സൈസ് പിടിയിൽ

Sunday 20 April 2025 12:03 AM IST

പത്തനംതിട്ട : എം.ഡി.എം.എയുമായി യുവാവ് എക്‌സൈസ് പിടിയിലായി. ചെറിയനാട് സ്വദേശി ഷീദ് ഷാനവാസ് (28) പിടിയിലായത്. എക്‌സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ എ.സെബാസ്റ്റ്യന്റെ നേതൃത്വത്തിലുള്ള സംഘം പന്തളം കുളനട ഞെട്ടൂർ ഭാഗത്ത് നടത്തിയ പരിശോധനയിൽ ബൈക്കിൽ കടത്തികൊണ്ട് വന്ന 0.739 മില്ലി ഗ്രാം എം.ഡി.എം.എ ആണ് പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എക്‌സൈസ് ഷാഡോ ടീമിന്റെ നിരീക്ഷണത്തിൽ ആയിരുന്നു ഷീദ് ഷാനവാസ്. അതിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ ആണ് ഇയാളെ പിടികൂടിയതെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ റോബർട്ട്.വി അറിയിച്ചു.

അന്വേഷണ സംഘത്തിൽ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ മനോജ്.എസ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ ജിതിൻ.എൻ, രാഹുൽ.ആർ, അജിത്.എം.കെ, കൃഷ്ണകുമാർ, ഷഫീക്ക് , വനിതാ സിവിൽ എക്‌സൈസ് ഓഫീസർ ദേവനന്ദന, ഡ്രൈവർ ശ്രീജിത്ത്.ജി എന്നിവർ പങ്കെടുത്തു.