മത്സ്യക്ക്യഷി വിളവെടുപ്പ്
Sunday 20 April 2025 12:17 AM IST
വലപ്പാട്: മണപ്പുറം ഗീത രവി പബ്ലിക് സ്‌കൂൾ മത്സ്യകൃഷി ഒന്നാം ഘട്ട വിളവെടുപ്പ് പൂർത്തിയായി. സ്‌കൂൾ മൈതാനത്തെ കുളത്തിൽ 5000 മത്സ്യകുഞ്ഞുങ്ങളുമായി തുടങ്ങിയ കൃഷിയുടെ ഒന്നാം ഘട്ട വിളവെടുപ്പിന്റെ ഉദ്ഘാടനം മണപ്പുറം ഫിനാൻസ് ലിമിറ്റെഡ് എം.ഡി.വി.പി. നന്ദകുമാർ നിർവഹിച്ചു. വലപ്പാട് കൃഷി ഓഫീസർ ലക്ഷ്മി, സ്‌കൂൾ പ്രിൻസിപ്പൽ മിന്റു പി. മാത്യു, സ്‌കൂൾ പി.ആർ.ഒ കാൻഡി ആന്റണി തോമസ് എന്നിവർ സംസാരിച്ചു.സ്‌കൂൾ അഡൈ്വസറി കമ്മിറ്റി മെമ്പറും പ്രശസ്ത മോട്ടിവേഷണൽ സ്പീക്കറുമായ ജയപ്രകാശ് ബാലൻ, മണപ്പുറം ഫൗണ്ടേഷൻ സി.ഇ.ഒ ജോർജ് ഡി ദാസ്, ഫിഡൽ രാജ്, പി.ടി.എ പ്രസിഡന്റ് അജിൽ തുടങ്ങിയവർ സംബന്ധിച്ചു.