ഉത്രാളികാവിൽ മിനി പൂരം 23ന്

Sunday 20 April 2025 12:18 AM IST

വടക്കാഞ്ചേരി: മദ്ധ്യകേരളത്തിലെ പ്രമുഖ ക്ഷേത്രങ്ങളിലൊന്നായ വടക്കാഞ്ചേരി ഉത്രാളികാവിൽ 23 ന് മിനിപൂരം. അവിട്ടം നക്ഷത്രത്തിൽ ഭഗവതിയുടെ പിറന്നാൾ നടക്കും. മൂന്ന് കരിവീരന്മാരുടെ അകമ്പടിയിൽ കാഴ്ചശീവേലി,മേളം, പഞ്ചവാദ്യം, പ്രസാദ ഊട്ട് എന്നിവ ഉണ്ടാകും. സമ്പൂർണ നെയ് വിളക്ക്, തിരുവാതിര കളി. കോമരത്തിന്റെ കല്പനയാണ് മറ്റ് പരിപാടികൾ. കളഭ ചാർത്തിനും തന്ത്രി പൂജയ്ക്കും തന്ത്രി പുലിയന്നൂർ ശ്രീരാജ് നമ്പൂതിരിപ്പാട് കാർമികത്വം വഹിക്കും. 9 മണിക്കാണ് കാഴ്ച ശീവേലി. കുനിശ്ശേരി അനിയൻ മാരാർ പഞ്ചവാദ്യത്തിനും കിഴക്കൂട്ട് അനിയൻ മാരാർ മേളത്തിനും നേതൃത്വം നൽകും. നിയമാനുസൃത വെടിക്കെട്ടും ഉണ്ടാകുമെന്ന് ഉത്സവാഘോഷ കമ്മിറ്റി ഭാരവാഹികളായ വി. ശ്രീധരൻ,ശശികുമാർ കൊടയ്ക്കാടത്ത്, തുളസി കണ്ണൻ, ശശിധരൻ ഇരുമ്പ കശ്ശേരി എന്നിവർ അറിയിച്ചു.