എക്‌സിബിഷനിൽ കുടുംബശ്രീ വിപണന മേള

Sunday 20 April 2025 12:19 AM IST

തൃശൂർ: കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ പൂരം എക്‌സിബിഷനിൽ ഉത്പന്ന വിപണന സ്റ്റാൾ ആരംഭിച്ചു. സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ മിഷൻ കോഓർഡിനേറ്റർ ഡോ. യു. സലിൽ അദ്ധ്യക്ഷത വഹിച്ചു. വിപണനമേളയിൽ കുടുംബശ്രീ ബ്രാൻഡഡ് ചിപ്‌സ്, കറി പൗഡറുകൾ വിവിധതരം അച്ചാറുകൾ, ഇഞ്ചി പുളി, മില്ലറ്റുകൾ, പലഹാരങ്ങൾ, കുടുംബശ്രീ ബ്രാൻഡഡ് ഉത്പ്പന്നങ്ങൾ, നറുനീണ്ടി പാഷൻഫ്രൂട്ട്, നെല്ലിക്ക കാന്താരി സിറപ്പുകൾ, സാമ്പാർ പൊടികൾ, വിവിധതരം ചമ്മന്തിപ്പൊടികൾ,ഹോം മെയ്ഡ് സൗന്ദര്യം വർദ്ധക വസ്തുക്കൾ, കുത്താമ്പുള്ളി ഹാൻഡ്‌ലൂംസ്, കോടശ്ശേരി കോട്ടമല സ്‌പെഷ്യൽ തേൻ, ഹാൻഡ് മെയ്ഡ് സോപ്പുകൾ, ടോയ്‌ലറ്ററീസ് തുടങ്ങിയവ ലഭ്യമാണ്.