' സർക്കാരിനെ ദുർബലപ്പെടുത്തുന്നു'

Sunday 20 April 2025 12:20 AM IST

ഗുരുവായൂർ: മാദ്ധ്യമങ്ങളെ ഉപയോഗിച്ച് എൽ.ഡി.എഫ് സർക്കാരിനെ ദുർബലപ്പെടുത്താൻ ബി.ജെ.പിയും യു.ഡി.എഫും ശ്രമിക്കുകയാണെന്ന് സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം.വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷൻ സംസ്ഥാന ജനറൽ കൗൺസിൽ ഗുരുവായൂരിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴിലാളികളുടെ അവകാശങ്ങൾ ഇല്ലാതാക്കാനാണ് മോദി സർക്കാർ ശ്രമിക്കുന്നതെന്നും എളമരം കരീം പറഞ്ഞു. ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കെ.എസ്. പ്രദീപ്കുമാർ അദ്ധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ എൻ.കെ. അക്ബർ, കെ.കെ. രാമചന്ദ്രൻ, നഗരസഭാ ചെയർമാൻ എം. കൃഷ്ണദാസ്, കെ.എൻ. ഗോപിനാഥ്, യു.പി. ജോസഫ്, സി. സുമേഷ്, എ.എസ്. മനോജ്, കെ.കെ. പ്രസന്നകുമാരി, ആർ.വി. ഇഖ്ബാൽ, എൽ. രമേശൻ, ഫ്രാൻസിസ് വി. ആന്റണി, ജയ രാജേഷ് എന്നിവർ സംസാരിച്ചു.