അവ്യുക്ത് മേനോന് ആദരം

Sunday 20 April 2025 12:23 AM IST
മികച്ച ബാലതാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ അവ്യുക്ത് മേനോനെ മുൻ നിയമസഭാ സ്പീക്കർ തേറമ്പിൽ രാമകൃഷ്ണൻ പൊന്നാടയണിയിക്കുന്നു.

തൃശൂർ: മികച്ച ബാലതാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ അവ്യുക്ത് മേനോനെ ആദരണീയം സാംസ്‌കാരിക പൗരാവലി ആദരിച്ചു. പാച്ചുവും അത്ഭുതവിളക്കും എന്ന സിനിമയിലൂടെ മികച്ച ബാലതാരത്തിനുള്ള 2023ലെ സംസ്ഥാന അവാർഡ് നേടിയ അവ്യുക്ത് മേനോന് മുൻ നിയമസഭാ സ്പീക്കർ തേറമ്പിൽ രാമകൃഷ്ണൻ പൊന്നാടയും ഉപഹാരവും നൽകി. യു.ഡി.എഫ് ചെയർമാൻ ടി.വി. ചന്ദ്രമോഹൻ, മുൻ മേയർ ഐ.പി പോൾ, അഡ്വ. എസ്. സജി, എ. പ്രസാദ്, കോർപ്പറേഷൻ കൗൺസിലർ സുനിതാ വിനു, സന്തോഷ് കോലഴി, ശരത് ചന്ദ്രൻ മച്ചിങ്ങൽ, കെ. ഗോപാലകൃഷ്ണൻ, ഫ്രാൻസിസ് ചാലിശേരി, സത്യഭാമ ടീച്ചർ എന്നിവർ പ്രസംഗിച്ചു.