സീത ഫിസിക്കൽ നാടകാവതരണം 21ന്
Sunday 20 April 2025 12:23 AM IST
തൃശൂർ: അമീഷ് ത്രിപാഠിയുടെ സീത മിഥിലയിലെ യോദ്ധാവ് എന്ന കൃതിയെ ആസ്പദമാക്കിയുള്ള ഫിസിക്കൽ നാടകം സീതയുടെ അവതരണം 21ന് രാത്രി ഏഴിന് റീജ്യണൽ തീയറ്ററിൽ നടക്കും. ക്ഷമയുടെയും ത്യാഗത്തിന്റെയും മാത്രം വ്യക്തിത്വമായല്ലാതെ രാമായണത്തിലെ ഇതിഹാസ നായികയെ യോദ്ധാവ്, രാഷ്ട്രതന്ത്രജ്ഞ, നേതാവ് എന്നീനിലകളിൽ അവതരിപ്പിക്കുകയാണ് സീതയിൽ. കളരിപ്പയറ്റ്, കഥകളി, ഭരതനാട്യം, കഥക്, ക്ഷത്രിയ കലാരൂപങ്ങളുടെ സമന്വയം സീതയിൽ ദൃശ്യമാകും. ബെൽരാജ് സോണിയാണ് സംവിധാനം. ടി.വി. ബാലകൃഷ്ണനാണ് തിയേറ്റർ കൺസൾട്ടന്റ്, സംഗീതം: പി.കെ. സുനിൽകുമാർ, ലൈറ്റ്സ്: ഷൈമോൻ ചേലാട്, മേക്കപ്പ്: നിപിൻ ഉണ്ണി, വസ്ത്രാലങ്കാരം: ആര്യ ജാനകി.വാർത്താ സമ്മേളനത്തിൽ നവനീതം കൾച്ചറൽ ട്രസ്റ്റ് ചെയർമാൻ ടി.ആർ. വിജയകുമാർ , ബൽരാജ് സോണി, ജോജി സ്വാമിനാഥൻ, ടി.വി. ബാലകൃഷ്ണൻ പങ്കെടുത്തു.