കാർ റേസിംഗിനിടെ വീണ്ടും അജിത്തിന് അപകടം

Sunday 20 April 2025 12:41 AM IST

ചെന്നൈ: കാർ റേസിംഗിനിടെ വീണ്ടും അപകടത്തിൽപ്പെട്ട് നടൻ അജിത്ത് കുമാർ. ബെൽജിയത്തിലെ പരിശീലനത്തിനിടെ കഴിഞ്ഞ ദിവസമാണ് സംഭവം. അജിത് ഓടിച്ച കാർ നിയന്ത്രണം വിട്ട് ട്രാക്കിൽ നിന്ന് തെന്നിമാറി വശങ്ങളിൽ ഇടിക്കുകയായിരുന്നു. അപകടത്തിന്റെയും കാറിൽ നിന്ന് അജിത് പുറത്തിറങ്ങുന്ന ദൃശ്യവും പുറത്തുവന്നിട്ടുണ്ട്. അജിത് ആരോഗ്യവാനാണെന്നും വീണ്ടും മത്സരത്തിൽ പങ്കെടുക്കുമെന്നും താരത്തിന്റെ സംഘം അറിയിച്ചു. നേരത്തെ ദുബായിലുൾപ്പെടെ നടന്ന റേസിംഗിനിടെ അജിത്തിന്റെ കാർ അപകടത്തിൽപ്പെട്ടിരുന്നു. അടുത്തിടെ, റേസിംഗ് ട്രാക്കിലേക്ക് ഗംഭീര തിരിച്ചുവരവ് നടത്തിയ അജിത്തിന്റെ ടീമാണ്​ 24 എച്ച് സീരീസ് കാറോട്ട മത്സരത്തിൽ വിജയിച്ചത്. കുറച്ച് ദിവസങ്ങളായി വിദേശത്ത് അവധിക്കാലം ആഘോഷിക്കുകയാണ് അജിത്. അജിത്തിന്റെ പുതിയ സിനിമ ഗുഡ് ബാഡ് അഗ്ലി ഹിറ്റായി ഓടിക്കൊണ്ടിരിക്കുകയാണ്.