നഴ്സിംഗ് അഡ്മിഷൻ വാഗ്ദാനം ചെയ്ത് തട്ടിപ്പ്: യുവതി അറസ്റ്റിൽ

Sunday 20 April 2025 1:39 AM IST

കല്ലമ്പലം: വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽകോളേജ് ആശുപത്രിയിൽ നഴ്സിംഗിന് അഡ്മിഷൻ വാഗ്ദാനംചെയ്ത് തട്ടിപ്പ് നടത്തിയ യുവതി അറസ്റ്റിൽ.വെങ്ങാനൂർ പാങ്ങോട് സുര നിവാസിൽ വാടകയ്ക്ക് താമസിക്കുന്ന ആനയറ കോവൂർ അംമ്പുഭവനിൽ ബീന(44)ആണ് അറസ്റ്റിലായത്.അഡ്മിഷൻ വാങ്ങി നൽകാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങളാണ് ഇവർ പലരിൽ നിന്നായി തട്ടിയെടുത്തത്. കല്ലമ്പലം പൊലീസ് സ്റ്റേഷനിൽ 2കേസുകളും മറ്റ് സ്റ്റേഷനുകളിൽ സമാനമായ നിരവധി കേസുകളും ബീനയുടെ പേരിലുണ്ട്.ഗ്രേഡ് എസ്.ഐ സുനിൽ,എ.എസ്.ഐ ബിന്ദു,എസ്.സി.പി.ഒ അസീം,സി.പി.ഒ ഷിജാസ് എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്‌ ചെയ്തു.