പോക്‌സോ കേസിൽ യുവാവ് അറസ്റ്റിൽ

Sunday 20 April 2025 1:49 AM IST

വർക്കല: പതിനഞ്ചുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവിനെ അയിരൂർ പൊലീസ് അറസ്റ്റ് ചെയ്തു.ഹരിഹരപുരം തേരിക്കൽകുന്ന് നഗറിൽ പൊന്നൻ എന്ന അനന്തു(19) ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ 15ന് അയിരൂർ സ്റ്റേഷൻ പരിധിയിലെ പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികാതിക്രമത്തിന് മുതിരുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.പോക്സോ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു.പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.