ഷൈനിന്റെ ബാഗിൽ ഉള്ളിയും കൽക്കണ്ട ചെപ്പും !

Sunday 20 April 2025 3:06 AM IST

കൊച്ചി: ഷൈൻ ടോം ചാക്കോ താമസിച്ച വേദാന്ത ഹോട്ടലിലെ മുറിയിൽ നിന്ന് ലഭിച്ച ബാഗിലുണ്ടായിരുന്നത് ദിവസങ്ങൾ പഴക്കമുള്ള ഉള്ളിയും കൽക്കണ്ട ചെപ്പും. ഇത് എന്തിനാണ് കൊണ്ടുനടക്കുന്നതെന്ന പൊലീസിന്റെ ചോദ്യത്തിന് വ്യക്തമായ ഉത്തരം ലഭിച്ചിട്ടില്ല. ബാഗിൽ അലർജിക്കുള്ള മരുന്നുകളും ഓയിൻമെന്റുകളും മൊബൈൽ ഫോൺ ചാർജറും ഉണ്ടായിരുന്നു. മൂന്ന് മൊബൈലാണ് ഷൈൻ ഉപയോഗിക്കുന്നത്. ഇതിൽ ഒന്നുമായാണ് ഇന്നലെ ചോദ്യംചെയ്യലിനെത്തിയത്. ചോദ്യം ചെയ്യൽ പൂർണമായും വീഡിയോയിൽ ചിത്രീകരിച്ചിട്ടുണ്ട്.