വളർത്തുനായ അടുത്തുളള വീട്ടിലേക്ക് പോയി, പിന്നാലെ തർക്കം; അയൽവാസിയെ യുവാവ് വെട്ടിക്കൊന്നു
Sunday 20 April 2025 6:54 AM IST
തൃശൂർ: അയൽവാസിയെ യുവാവ് വെട്ടിക്കൊന്നു. കോടശേരി സ്വദേശിയായ ഷിജുവാണ് മരിച്ചത്. കൃത്യം നടത്തിയ യുവാവായ അന്തോണി അറസ്റ്റിലായിട്ടുണ്ട്. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. ഇരുവരും തമ്മിലുള്ള തർക്കത്തെ തുടർന്നാണ് കൊലപാതകം. നായ അടുത്ത വീട്ടിലേക്ക് പോയതിനെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് വെളളിക്കുളങ്ങര പൊലീസ് പറഞ്ഞു. സംഭവസമയത്ത് ഇരുവരും മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. ഷിജുവിന്റെ വീട്ടിൽ ഉണ്ടായിരുന്ന നായ അന്തോണിയുടെ വീട്ടിൽ പോയതിനെ തുടർന്നാണ് തർക്കമുണ്ടായത്.