മോദി 22നും 23നും സൗദിയിൽ

Sunday 20 April 2025 7:04 AM IST

ന്യൂഡൽഹി: നയതന്ത്ര സഹകരണം ശക്തമാക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം 22, 23 തീയതികളിൽ സൗദി അറേബ്യ സന്ദർശിക്കും. പ്രതിരോധ,​ ഊർജ്ജ, വ്യാപാര മേഖലയിലെ അടക്കം സഹകരണത്തിൽ കൂടിക്കാഴ്ച നിർണായകമാകുമെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി അറിയിച്ചു. മൂന്നാമത്തെ തവണയാണ് മോദി സൗദി സന്ദർശിക്കുന്നത്. അതും നാലു വർഷത്തിനു ശേഷം. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ അദ്ദേഹത്തെ സ്വീകരിക്കും. സ്ട്രാറ്റജിക് പാർട്ടണർഷിപ്പ് കൗൺസിലിൽ ഇരുവരും പങ്കെടുക്കും. പ്രതിരോധ രംഗത്ത് ഇരുരാജ്യങ്ങളും തമ്മിൽ തന്ത്രപരമായ സഹകരണം ഊഷ്‌മളമായി തുടരുകയാണ്. മേഖലയിലെ കൂടുതൽ ധാരണാപത്രങ്ങളിൽ സന്ദർശനത്തിനിടെ ഒപ്പുവയ്‌ക്കും. ഇന്ത്യയുടെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയാണ് സൗദി അറേബ്യ. ഇരു രാജ്യങ്ങളുമായുള്ള വ്യാപാര - നിക്ഷേപ മേഖലയിലെ സഹകരണം ചർച്ചയാകും. ഗാസയിലെ സാഹചര്യം വിലയിരുത്തും. ഇന്ത്യ- പശ്ചിമേഷ്യ സാമ്പത്തിക ഇടനാഴിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ പുരോഗതി കൂടിക്കാഴ്ചയിലുയരും. ഇന്ത്യൻ തൊഴിലാളികൾ ജോലി ചെയ്യുന്ന ഫാക്‌ടറിയും മോദി സന്ദർശിക്കും.

ഹ​ജ്ജ് ​ക്വാ​ട്ട​ ​:​ ​ച​ർ​ച്ച തു​ട​രു​ക​യാ​ണെ​ന്ന് വി​ദേ​ശ​കാ​ര്യ​ ​മ​ന്ത്രാ​ല​യം

ന്യൂ​ഡ​ൽ​ഹി​:​ ​വെ​ട്ടി​ക്കു​റ​ച്ച​ ​ഹ​ജ്ജ് ​ക്വാ​ട്ട​യി​ൽ​ 10,000​ ​കൂ​ടി​ ​നേ​ടി​യെ​ടു​ക്കാ​ൻ​ ​ശ്ര​മം​ ​തു​ട​രു​ക​യാ​ണെ​ന്ന് ​വി​ദേ​ശ​കാ​ര്യ​ ​സെ​ക്ര​ട്ട​റി​ ​വി​ക്രം​ ​മി​ശ്രി​ ​അ​റി​യി​ച്ചു.​ ​സൗ​ദി​ ​അ​റേ​ബ്യ​യു​മാ​യി​ ​ച​ർ​ച്ച​ ​തു​ട​രു​ക​യാ​ണ്.​ ​ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ ​പൂ​ർ​ത്തി​യാ​ക്കാ​ത്ത​തി​നാ​ൽ​ ​ഗ്രൂ​പ്പ് ​ഓ​പ്പ​റേ​റ്റ​ർ​മാ​ർ​ ​വ​ഴി​യു​ള്ള​ ​ക്വാ​ട്ട​യി​ലെ​ 42,000​ൽ​പ്പ​രം​ ​സൗ​ദി​ ​അ​റേ​ബ്യ​ ​വെ​ട്ടി​ക്കു​റ​ച്ചി​രു​ന്നു.​ ​കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്റെ​ ​ഇ​ട​പെ​ട​ലോ​ടെ​ 10,000​ ​തീ​ർ​ത്ഥാ​ട​ക​ർ​ക്ക് ​പോ​കാ​ൻ​ ​അ​നു​മ​തി​ ​ല​ഭി​ച്ചു.​ ​കൂ​ടു​ത​ൽ​ ​പേ​ർ​ക്ക് ​പോ​കാ​ൻ​ ​സൗ​ക​ര്യ​മൊ​രു​ക്കാ​നാ​ണ് ​ശ്ര​മം​ ​തു​ട​രു​ന്ന​ത്.​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​മോ​ദി​യു​ടെ​ ​സൗ​ദി​ ​സ​ന്ദ​ർ​ശ​ന​ത്തി​ൽ​ ​ഇ​ക്കാ​ര്യ​വും​ ​ച​ർ​ച്ച​യാ​കും.