രണ്ടാം ഘട്ട ഇറാൻ-യു.എസ് ആണവ ചർച്ച പൂർത്തിയായി

Sunday 20 April 2025 7:13 AM IST

റോം : ഇറാൻ-യു.എസ് ആണവ ചർച്ചയുടെ രണ്ടാം ഘട്ടം ഒമാന്റെ മദ്ധ്യസ്ഥതയിൽ ഇന്നലെ റോമിൽ നടന്നു. ആണവ കരാറിനായുള്ള ചട്ടക്കൂട് തയ്യാറാക്കുന്നതിന് വിദഗ്ദ്ധരെ ചുമതലപ്പെടുത്താൻ നാല് മണിക്കൂർ നീണ്ട പരോക്ഷ ചർച്ചയിൽ ഇരു രാജ്യങ്ങളും ധാരണയിലെത്തി. ഇറാന്റെ ഭാഗത്ത് നിന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഘ്ചിയും, ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് യു.എസിന് വേണ്ടിയും ചർച്ചയിൽ പങ്കെടുത്തു. ചർച്ചയുടെ അടുത്ത ഘട്ടം ശനിയാഴ്ച ഒമാനിൽ നടക്കും.