കാളിയമർദ്ദനം കഥകളി നാളെ
Monday 21 April 2025 12:44 AM IST
പൊൻകുന്നം: പുതിയകാവ് ദേവസ്വത്തിലെ നാട്യമണ്ഡലം കഥകളി വിദ്യാലയത്തിന്റെ മൂന്നാംവാർഷികത്തിന് നാളെ രാത്രി ഏഴിന് കാളിയമർദ്ദനം കഥകളി അരങ്ങേറും. നാട്യകല മഹേഷ് രചിച്ച ആട്ടക്കഥയാണ് വേദിയിൽ അവതരിപ്പിക്കുന്നത്. ശ്രീകൃഷ്ണനായി കലാമണ്ഡലം ഭാഗ്യനാഥും കാളിയനായി കലാരംഗം ശ്യാംകുമാറുംവേഷമിടും. വൈകിട്ട് 4.30 ന് വാർഷികസമ്മേളനം എൻ.എസ്.എസ് യൂണിയൻപ്രസിഡന്റ് അഡ്വ.എം.എസ്.മോഹൻ ഉദ്ഘാടനം ചെയ്യും. മീനടം ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. ഡോ.കെ.ആർ.പ്രഭാകരൻ, അഡ്വ.കെ.എം.ജഗന്മയലാൽ, രമ്യ രവീന്ദ്രൻ തുടങ്ങിയവർ പ്രസംഗിക്കും. 5.30ന് നൃത്തം, ഏഴിന് കഥകളി. മീനടം ഉണ്ണികൃഷ്ണൻ കഥാഖ്യാനം നടത്തും.