മോഹൻലാൽ ഇന്ന് മുതൽ വീണ്ടും ബിഗ് ബ്രദറിൽ
Thursday 05 September 2019 1:18 AM IST
സിദ്ദിഖ് രചനയും സംവിധാനവും നിർവഹിക്കുന്ന ബിഗ് ബ്രദറിൽ മോഹൻലാൽ ഇന്ന് മുതൽ വീണ്ടും അഭിനയിച്ച് തുടങ്ങും. ചേർത്തലയാണ് ലൊക്കേഷൻ. മോഹൻലാൽ ചൈനയിലേക്ക് പോയതിനെ തുടർന്ന് രണ്ട് ദിവസമായി ബിഗ് ബ്രദറിന്റെ ചിത്രീകരണം നിറുത്തിവച്ചിരിക്കുകയായിരുന്നു.
ചൈനയിൽ നിന്ന് ഹൈദരാബാദിലെത്തിയ മോഹൻലാൽ അവിടെ പ്രിയദർശന്റെ മരയ്ക്കാർ അറബിക്കടലിന്റെ സിംഹത്തിന്റെ ബാലൻസ് വർക്ക് പൂർത്തിയാക്കിയ ശേഷമാണ് വീണ്ടും ബിഗ് ബ്രദറിലേക്കെത്തുന്നത്. ഒക്ടോബർ ആദ്യവാരം ബിഗ് ബ്രദർ ബംഗളൂരുവിലേക്ക് ഷിഫ്ട് ചെയ്യും.