അനുമോദനവും സംഗമവും

Monday 21 April 2025 12:16 AM IST
അനുമോദനവും അദ്ധ്യാപക രക്ഷാകർതൃ സംഗമവും ഗുലാം മുഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: കൂളിയങ്കാൽ നൂറുൽ ഇസ്ലാം മദ്രസ 2024 - 25 സമസ്ത പൊതുപരീക്ഷയിൽ ചരിത്ര വിജയം നേടിയ വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും ആദരിക്കുകയും രക്ഷാകർതൃ സംഗമവും നടത്തി. യോഗത്തിൽ ജമാഅത്ത് പ്രസിഡന്റ് ടി. അബൂബക്കർ ഹാജി അദ്ധ്യക്ഷത വഹിച്ചു. ഗുലാം മുഹമ്മദ് ഉദ്ഘാടനം ചെയ്തു. അൽ അമീൻ അസ്അദി, നാസർ മൗലവി, സുഹൈൽ അശ്റഫി, സഫീർ അസ്അദി, മുഹമ്മദ് സഅദി, ഗഫൂർ ഹാജി, സി. യാക്കൂബ്, അബ്ദുൾ റഹ്മാൻ ബഹറൈൻ എന്നിവർ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി ഇ.കെ മുഹമ്മദ് സ്വാഗതവും, ട്രഷറർ ടി. അബ്ദുൾ ഖാദർ ഹാജി നന്ദിയും പറഞ്ഞു. കുവൈറ്റ് കമ്മിറ്റിയുടെ ക്യാഷ് അവാർഡ് കുവൈറ്റ് കമ്മിറ്റി പ്രതിനിധികളായ എം. അഷ്റഫ്, പി.വി നൗഫൽ എന്നിവർ കമ്മിറ്റിയെ ഏൽപ്പിച്ചു.