ആലപ്പുഴ ആരവം; വിളംബര ജലമേള

Monday 21 April 2025 1:39 AM IST

ആലപ്പുഴ: പി.പി.ചിത്തരഞ്ജൻ എം എൽ.എയുടെ നേതൃത്വത്തിൽ നടക്കുന്ന ആലപ്പുഴ ആരവം പരിപാടികളുടെ പ്രചരണത്തിനായി സംഘടിപ്പിച്ച വിളംബര ജലമേള ആലപ്പുഴ മുപ്പാലത്തിനു സമീപം നടന്നു. കയാക്കിംഗ് വള്ളങ്ങളിൽ നൂറോളം കായിക താരങ്ങളിൽ അണിനിരന്നു. ചടങ്ങിൽ എം.എൽ.എ ലഹരി വിപത്തിനെതിരെ സന്ദേശം നൽകി. നഗരസഭാദ്ധ്യക്ഷ കെ.കെ.ജയമ്മ മുഖ്യാതിഥിയായി. സ്പോട്സ് കൗൺസിൽ പ്രസിഡന്റ് പി.ജെ.ജോസഫ് അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ആരവം സ്പോർട്സ് കമ്മറ്റി കൺവീനർ കുര്യൻ ജയിംസ് സ്വാഗതം പറഞ്ഞു. സായ് ഡയറക്ടർ പ്രിംജിത്ത് ലാൽ , സ്പോട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് വി.ജി.വിഷ്ണു തുടങ്ങിയവർ സംസാരിച്ചു.