ബാലസാഹിത്യ അവാർഡ്
Monday 21 April 2025 1:44 AM IST
മാവേലിക്കര: സാഹിത്യകാരൻ ശിവരാമൻ ചെറിയനാട് സ്മാരക അവാർഡ് - 2025 ന് പരിഗണിക്കാൻ ബാലസാഹിത്യ കൃതികൾ ക്ഷണിക്കുന്നു. 20,001രൂപയും പ്രശസ്ത പത്രവും അടങ്ങുന്നതാണ് അവാർഡ്. 2022 ജനുവരി 1നും 2024 ഡിസംബർ 31നും ഇടയിൽ പ്രസിദ്ധീകരിച്ച മൗലിക രചനകളാണ് പരിഗണിക്കുക. പുസ്തകത്തിന്റെ മൂന്നു കോപ്പി അഡ്വ.എസ്.അമൃതകുമാർ (9447249726), സെക്രട്ടറി, ശിവരാമൻ ചെറിയനാട് സ്മാരക ട്രസ്റ്റ്, മണ്ണിലേത്ത്, ചെട്ടികുളങ്ങര പിഒ, മാവേലിക്കര - 6 എന്ന വിലാസത്തിൽ മേയ് 31ന് മുമ്പ് ലഭിക്കണമെന്ന് ട്രസ്റ്റ് ഭാരവാഹികളായ കെ.മധുസൂദനൻ, ഇരിപ്പുക്കുളം രവീന്ദ്രൻ, എസ്.അമൃതകുമാർ, എസ്.സിന്ധു എന്നിവർ അറിയിച്ചു.