അടിയന്തരമായി നെല്ല് സംഭരിക്കണം
Monday 21 April 2025 1:47 AM IST
അമ്പലപ്പുഴ:കൊയ്ത്തു കഴിഞ്ഞ് ആഴ്ചകൾ പിന്നിട്ടിട്ടും നെല്ലുസംഭരണം നടക്കാത്ത പാടശേഖരങ്ങളിൽ അടിയന്തരമായി സംഭരണം നടത്തി കർഷകരെ സഹായിക്കണമെന്ന് എച്ച്.സലാം എം.എൽ.എ ആവശ്യപ്പെട്ടു. അമ്പലപ്പുഴ മണ്ഡലത്തിലെ ഏക്കറുകണക്കിന് വരുന്ന പാടശേഖരങ്ങളിലെ ടൺ കണക്കിന് നെല്ലാണ് സംഭരണം നടക്കാതെ കിടക്കുന്നത്.വേനൽ മഴ ആരംഭിച്ചതോടെ,കൊയ്തു കൂട്ടിയ നെല്ല് പാടശേഖരങ്ങളിലും പുറം വരമ്പിലുമായി കൂട്ടിയിരിക്കുകയാണ്.നെല്ല് കിളിർത്തു നശിക്കുമെന്ന ആശങ്കയും കർഷകർക്കുണ്ട്.മില്ലുടമകളുടെ ഏജന്റുമാരും പാഡി ഓഫീസർമാരും തമ്മിലുള്ള ഒത്തുകളിയാണ് നെല്ലെടുക്കാത്തതിന് കാരണമെന്ന ആക്ഷേപമാണ് കർഷകർക്കുള്ളത്.കൂടുതൽ കിഴിവ് കർഷകർ നൽകുന്നതു വരെവില പേശൽ തന്ത്രമാണ് ഇതിനുപിന്നിലെന്നും എച്ച്.സലാം പറഞ്ഞു.