മിഴാവിന്റെ മൃദംഗ ഉപനയനം
Monday 21 April 2025 12:32 AM IST
തൃപ്രയാർ: ശ്രീരാമചന്ദ്ര സേവാ റിലീജിയസ് ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് ശ്രീരാമസ്വാമി ക്ഷേത്രത്തിൽ സമർപ്പിച്ച മിഴാവിന്റെ മൃദംഗ ഉപനയന ക്രിയകൾ നടത്തി. ഇന്നലെ രാവിലെ തന്ത്രി തരണനല്ലൂർ പടിഞ്ഞാറെ മന പത്മനാഭൻ നമ്പൂതിരിപ്പാട് മുഖ്യകാർമ്മികനായി. ക്ഷേത്രം ഊരാളൻ പുന്നപ്പുള്ളി ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി, മേശാന്തി രവി നമ്പൂതിരി, പായ്ക്കാട് രാമൻ നമ്പൂതിരി, കലാമണ്ഡലം ഉണ്ണിക്കൃഷ്ണൻ നങ്ങ്യാർ എന്നിവർ കാർമ്മികച്ചടങ്ങിൽ പങ്കെടുത്തു. ട്രസ്റ്റ് ചെയർമാൻ പി.ജി.നായർ, ദേവസ്വം മാനേജർ മനോജ്, യു.പി.കൃഷ്ണനുണ്ണി, പി.മാധവമേനോൻ, വിനു നടുവത്തേരി തുടങ്ങിയവർ നേതൃത്വം നൽകി. മിഴാവ് ചെമ്പിൽ തീർത്തതാണ്. 33 കിലോ തൂക്കവും നാലടി ഉയരവുമുണ്ട്.