ഒരു സ്‌പൂൺ വെളിച്ചെണ്ണകൊണ്ട് നര പൂർണമായും മാറ്റാം; എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഡൈ പരീക്ഷിച്ച് നോക്കൂ

Monday 21 April 2025 12:11 PM IST

സ്‌ത്രീ പുരുഷ വ്യത്യാസമില്ലാതെ ഇന്ന് ഭൂരിഭാഗംപേരെയും അലട്ടുന്ന പ്രശ്‌നമാണ് അകാല നര. കെമിക്കലുകൾ നിറഞ്ഞ ഡൈ ഉപയോഗിക്കുന്നത് ദോഷം ചെയ്യുമെന്ന് അറിയാമായിരുന്നിട്ടും പലരും അവ ഉപയോഗിക്കുന്നു. ഇതിനുള്ള പ്രധാന കാരണം സമയക്കുറവാണ്. എന്നാൽ, ഇനി നിങ്ങൾ വിഷമിക്കേണ്ട. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ഉണ്ടാക്കാൻ കഴിയുന്നതും മിനിട്ടുകൾക്കുള്ളിൽ ഫലം തരുന്നതുമായ ഒരു ഹെയർ ഡൈ പരിചയപ്പെടാം. നര മാറാൻ മാത്രമല്ല, മുടി വളരാനും ഇത് ഉത്തമമാണ്. ഈ ഡൈയ്‌ക്ക് ആവശ്യമായ സാധനങ്ങൾ എന്തൊക്കെയാണെന്നും തയ്യാറാക്കുന്ന വിധവും നോക്കാം.

ആവശ്യമായ സാധനങ്ങൾ

ഉള്ളിത്തൊലി - ഒരു ബൗൾ നിറയെ

കറ്റാർവാഴ ജെൽ - 2 ടേബിൾസ്‌പൂൺ

വെളിച്ചെണ്ണ - 1 ടേബിൾസ്‌പൂൺ

തയ്യാറാക്കുന്ന വിധം

ഒരു ഇരുമ്പ് ചീനച്ചട്ടിയിൽ ഉള്ളിത്തൊലിയിട്ട് ചൂടാക്കി കരിച്ചെടുക്കുക. നല്ല കറുപ്പ് നിറമാകണം. ശേഷം നല്ല വൃത്തിയുള്ള ജാറിലിട്ട് പൊടിച്ചെടുത്ത് വീണ്ടും ഇരുമ്പ് ചീനച്ചട്ടിയിലാക്കുക. ഇതിലേക്ക് കറ്റാർവാഴ ജെല്ലും വെളിച്ചെണ്ണയും ചേർത്ത് ഡൈ രൂപത്തിലാക്കി കുറഞ്ഞത് എട്ട് മണിക്കൂറെങ്കിലും അടച്ച് വയ്‌ക്കണം. ശേഷം ഉപയോഗിക്കാവുന്നതാണ്.

ഉപയോഗിക്കേണ്ട വിധം

എണ്ണമയം ഒട്ടുമില്ലാത്ത മുടിയിലേക്ക് ഈ ഡൈ പുരട്ടിക്കൊടുക്കുക. ഒന്നോ രണ്ടോ മണിക്കൂർ വച്ചശേഷം കഴുകി കളയാവുന്നതാണ്. ഷാംപൂ ഉപയോഗിക്കാൻ പാടില്ല. ആദ്യ ഉപയോഗത്തിൽ തന്നെ നല്ല രീതിയിലുള്ള മാറ്റം കാണാൻ സാധിക്കുന്നതാണ്.