കാലിൽ ചായ ഗ്ളാസ്, കൂളായി മമ്മൂട്ടി
Tuesday 22 April 2025 3:39 AM IST
കാലിൽ കട്ടൻ ചായഗ്ളാസ് വച്ച് കൂളായി ഇരുന്നു ഫോൺ നോക്കുന്ന മമ്മൂട്ടി.നടി ഐശ്വര്യ മേനോനാണ് ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. തനിക്ക് കൗതുകം തോന്നിയ ആ ചിത്രങ്ങൾ ഐശ്വര്യ പങ്കുവയ്ക്കുകയായിരുന്നു. ബസൂക്കയുടെ ലൊക്കേഷനിൽ നിന്നുള്ളതാണ് ചിത്രങ്ങൾ. ബസൂക്കയിലെ കഥാപാത്രത്തിന്റെ ഗെറ്റപ്പിലാണ് മമ്മൂട്ടി. ചിത്രത്തിൽ എെശ്വര്യ മേനോൻ അഭിനയിച്ചിട്ടുണ്ട്. കാലിൽ ചായ ഗ്ളാസ് വച്ച് സ്റ്റൈലിഷായുള്ള ഇൗ ചായകുടി ശീലം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. പഴയകാല ചിത്രങ്ങളിലും ഇൗ ശീലം മമ്മൂട്ടിയിൽ കാണാം.
നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന കളങ്കാവൽ ആണ് റിലീസിന് ഒരുങ്ങുന്ന മമ്മൂട്ടി ചിത്രം. മമ്മൂട്ടിയും വിനായകനും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ രജിഷ വിജയൻ, ഗായത്രി അരുൺ തുടങ്ങി 21 നായികമാരുണ്ട്.