ജീത്തു ജോസഫിന്റെ വലതുവശത്തെ കള്ളൻ, ബിജു മേനോനും ജോജു ജോർജും

Tuesday 22 April 2025 4:41 AM IST

ബിജു മേനോൻ, ജോജു ജോർജ് എന്നിവർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന വലതുവശത്തെ കള്ളൻ എന്ന ചിത്രം ജീത്തു ജോസഫ് സംവിധാനം ചെയ്യുന്നു. മേയ് 14ന് എറണാകുളം, പുത്തൻകുരിശ് എന്നിവിടങ്ങളിലായി ചിത്രീകരണം ആരംഭിക്കും. ഓഗസ്റ്റ് സിനിമ, സിനിഹോളിക്സ്, ബെഡ്‍ടൈം സ്റ്റോറീസ് എന്നീ ബാനറിൽ ഷാജി നടേശൻ നിർമ്മിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ഡിനു തോമസ് ഈലൻ ആണ്. ഏറെ ദുരൂഹമായ കഥാപശ്ചാത്തലമാണ് ചിത്രത്തിന്റേത്. ടൈറ്റിൽ പോസ്റ്റർ ഏറെ ശ്രദ്ധ നേടുന്നു.

യേശുക്രിസ്തുവിനെ രണ്ട് കള്ളന്‍മാര്‍ക്കിടയിലായാണ് കുരിശിൽ തറച്ചത്. ഇതിൽ വലത് വശത്തെ കള്ളൻ നല്ല കള്ളനായിരുന്നു. അവസാന നിമിഷം തന്‍റെ കുറ്റങ്ങൾ മനസ്സിലാക്കി പശ്ചാത്തപിച്ച ആ കള്ളന് യേശുക്രിസ്തു പറുദീസ വാഗ്ദാനം ചെയ്തതായി ബൈബിളിലുണ്ട്. ഈ കഥയോട് കൂട്ടിവായിക്കേണ്ടതാകുമോ സിനിമ എന്നാണ് ടൈറ്റിൽ സൂചന നൽകുന്നത്. 'മുറിവേറ്റൊരു ആത്മാവിന്റെ കുമ്പസാരം' എന്ന ടാഗ് ലൈനോടെയാണ് ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കിയത്.ഒരു കുറ്റാന്വേഷണ സിനിമയാണെന്നാണ് പോസ്റ്റർ നൽകുന്ന സൂചന.

ഒരു മേശയിൽ പൊലീസ് കേസ് ഫയലും കമ്പ്യൂട്ടറും വയർ‍ലെസും താക്കോൽകൂട്ടവും കണ്ണടയും ഇരിക്കുന്നു. മേശയുടെ ഇരുവശങ്ങളിൽ രണ്ടുപേർ‍ ഇരിക്കുന്നതായും ചെറിയ സൂചന പോസ്റ്ററിലുണ്ട്. അതേസമയം

മൈ ബോസ്, മമ്മി ആൻഡ് മി, മെമ്മറീസ്, ദൃശ്യം, ദൃശ്യം 2, കൂമൻ, നേര് തുടങ്ങി നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് ജീത്തു ജോസഫ് . മിറാഷ് ആണ് ജീത്തു അവസാനം സംവിധാനം ചെയ്ത ചിത്രം. ആസിഫ് അലി, അപർണ ബാലമുരളി, ഹക്കിം ഷാ എന്നിവരാണ് പ്രധാന വേഷത്തിൽ.