ജനനി അയ്യർ വിവാഹിതയാകുന്നു

Tuesday 22 April 2025 3:43 AM IST

നടി ജനനി അയ്യർ വിവാഹിതയാകുന്നു. സായ് റോഷൻ ശ്യാം ആണ് വരൻ. പൈലറ്റാണ് സായ് റോഷൻ ശ്യാം. വിവാഹ നിശ്ചയ ചിത്രങ്ങൾ സമൂഹ മാധ്യമത്തിൽ ശ്രദ്ധ നേടുന്നു. അവൻ ഇവൻ എന്ന തമിഴ് ചിത്രത്തിലൂടെ അഭിനയരംഗത്ത് എത്തിയ ജനനി അയ്യർ മലയാളത്തിലും അഭിനയിച്ചു. ത്രീഡോട്സ് എന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബന്റെ നായികയായാണ് മലയാളത്തിലേക്ക് എത്തുന്നത്. കൂതറ, മോശയിലെ കുതിരമീനുകൾ എന്നീ ചിത്രങ്ങളിൽ തുടർന്ന് അഭിനയിച്ചു. ഇതുതാനെ‌ടാ പൊലീസിൽ ആസിഫ് അലിയുടെ നായികയായി. വേഷമിട്ടു. തെകിടി എന്ന ചിത്രത്തിലെ വിൺമീൻ എന്ന് തുടങ്ങുന്ന പാട്ടിലെ പ്രകടനമാണ് കരിയർ ബ്രേക്ക് നൽകുന്നത്.