ഗ്ളാമറസ് ലുക്കിൽ സാനിയ, പിറന്നാൾ ആഘോഷമാക്കി കൂട്ടുകാർ

Tuesday 22 April 2025 4:44 AM IST

കൂട്ടുകാർക്കൊപ്പം 23-ാം പിറന്നാൾ ആഘോഷമാക്കി നടി സാനിയ അയ്യപ്പൻ. കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിക്കുന്ന ചിത്രങ്ങൾ സാനിയ സമൂഹമാധ്യമത്തിൽ പങ്കുവച്ചു. ഗ്ളാമർ ലുക്കിലാണ് സാനിയ. മെറ്റാലിക് ടോപ്പും ബ്ലാക് ഷോർട് സ്കേർട്ടുമാണ് വേഷം. അപർണ തോമസ്, ജീവ, ഗബ്രി തുടങ്ങിയ സുഹൃത്തുക്കൾ ആഘോഷത്തിൽ പങ്കെടുക്കാൻ എത്തി.

റിയാലിറ്റി ഷോയിലൂടെ എത്തിയ സാനിയ ക്വീൻ സിനിമയിലൂടെയാണ് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നത്. മലയാളത്തിൽ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാൻ സിനിമയിലാണ് അവസാനം അഭിനയിച്ചത്.