പ്രേംനസീർ നാടകോത്സവം

Tuesday 22 April 2025 1:03 AM IST

ആറ്റിങ്ങൽ: തോന്നയ്ക്കൽ സാംസ്‌കാരിക സമിതി സംഘടിപ്പിച്ച പ്രേംനസീർ റോളിംഗ് ട്രോഫി അഖില കേരള നാടകോത്സവത്തിൽ തിരുവനന്തപുരം ജാലകം തിയേറ്റർ അവതരിപ്പിച്ച ഗോറ മികച്ച നാടകത്തിനുള്ള പുരസ്‌കാരം നേടി.മികച്ച സംവിധാനം,മികച്ച നടൻ എന്നീ പുരസ്‌കാരങ്ങളും ഗോറ കരസ്ഥമാക്കി.മികച്ച സംവിധായകനായി ഉമേഷ്‌കല്യാശേരിയും നടനായി ജയരാജ് കല്ലിയൂരും തിരഞ്ഞെടുക്കപ്പെട്ടു. ജനനി നാടക കലാസമിതിയുടെ കാട്ടുമാക്കാച്ചിയും ഞാനും എന്ന നാടകം അവതരണത്തിന് രണ്ടാംസ്ഥാനം നേടി.ഈ നാടകത്തിലെ അഭിനയത്തിന് സുജാത അരളത്ത് മികച്ച നടിയായി.കൃഷ്ണ നീ എന്നെ അറിയില്ല എന്ന നാടകത്തിലെ അഭിനയത്തിന് ഹീര റിജേഷ് പ്രത്യേക ജൂറി പുരസ്‌കാരവും നേടി.കുട്ടികളുടെ നാടകമത്സരത്തിൽ തോന്നയ്ക്കൽ ഗവ.ഹയർസെക്കൻഡറി സ്‌കൂൾ അവതരിപ്പിച്ച ഓംശാന്തി മികച്ച നാടകമായി.ഈ നാടകത്തിലൂടെ സിന തോന്നയ്ക്കൽ മികച്ച സംവിധായക പുരസ്‌കാരവും നേടി.ഭാഗ്യനക്ഷത്രത്തിലെ സൂര്യതേജസ് മികച്ച നടിക്കുള്ള പുരസ്‌കാരത്തിന് അർഹയായി.സമിതി പ്രസിഡന്റ് വേണുനാഥിന്റെ അദ്ധ്യക്ഷതയിൽ നടന്ന സമാപന സമ്മേളനം മണികണ്ഠൻ തോന്നയ്ക്കൽ ഉദ്ഘാടനം ചെയ്തു.