ഉണർവ് വാർഷികവും കുടുംബ സംഗമവും

Tuesday 22 April 2025 1:04 AM IST

വർക്കല: ശിവഗിരി ശ്രീനാരായണ കോളേജിലെ 1975 - 78 ഇക്കണോമിക്സ് ബാച്ച് പൂർവ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ ഉണർവിന്റെ 50-ാം വാർഷികവും കുടുംബസംഗമവും കോളേജ് കോൺഫറൻസ് ഹാളിൽ പ്രിൻസിപ്പൽ ഡോ.എസ്.ഷീബ ഉദ്ഘാടനം ചെയ്തു.കൂട്ടായ്മ പ്രസിഡന്റ് എ.കെ. സലിം അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ. ട്രസ്റ്റ് എക്സിക്യൂട്ടീവ് അംഗം അജി.എസ്.ആർ.എം,മലയാള വിഭാഗം മേധാവി ഡോ. സ്മിതാപ്രകാശ്, എക്കണോമിക്സ് വിഭാഗം അദ്ധ്യാപകൻ ആർ.ശ്യാംരാജ്,പി.കെ.സുമേഷ്, പൂർവ വിദ്യാർത്ഥിസംഘടന സെക്രട്ടറി ജി.ശിവകുമാർ, അശോകൻ, രാജേന്ദ്രൻ നായർ,രാധ എന്നിവർ സംസാരിച്ചു.ഇംഗ്ലീഷ് വിഭാഗം മുൻ മേധാവി പ്രൊഫ.മുരളീധരൻ,എം.എ. എക്കണോമിക്സിൽ ഉന്നതവിജയം നേടിയ ബി.എസ്.അനുവിന്ദ, ബി.എ. എക്കണോമിക്സ് പരീക്ഷയിൽ ഉന്നതവിജയം നേടിയ എസ്. അസ്ന എന്നിവരെ ആദരിച്ചു.ജീവകാരുണ്യ ഫണ്ടുകളും വിതരണം ചെയ്തു.സെക്രട്ടറി ജി. പ്രഫുല്ലചന്ദ്രൻ സ്വാഗതവും നടയറ മുഹമ്മദ് കബീർ നന്ദിയും പറഞ്ഞു.