ബഹുജന പ്രതിഷേധ സംഗമം

Tuesday 22 April 2025 1:13 AM IST

വെമ്പായം:വെമ്പായം പഞ്ചായത്തിൽ കോൺഗ്രസ് ഭരണസമിതിയുടെ നേതൃത്വത്തിൽ നടക്കുന്നത് അഴിമതിയും കെടുകാര്യസ്ഥതയുമാണെന്നാരോപിച്ച് എൽ.ഡി.എഫ് വെമ്പായം പഞ്ചായത്ത് കമ്മിറ്റി കന്യാകുളങ്ങര ജംഗ്ഷനിൽ ബഹുജന പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.സി.പി.എം ജില്ലാ സെക്രട്ടറി അഡ്വ. വി ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്തു. സി.പി.ഐ ജില്ലാ കൗൺസിൽ അംഗം വി.ബി.ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം നെടുമങ്ങാട് ഏരിയാ സെക്രട്ടറി കെ.പി.പ്രമോഷ്,സി.പി.ഐ നെടുമങ്ങാട് മണ്ഡലം സെക്രട്ടറി പാട്ടത്തിൽ ഷരീഫ്,എൽ.ഡി.എഫ് നേതാക്കന്മാരയ ജെ.അരുന്ധതി,മീനാങ്കൽ കുമാർ,എസ്.എസ്.എസ്.ബിജു,എൽ.എസ്. ലിജു,എസ്.കെ.ബിജു,എ.ഷീലജ,ജി. പുഷ്പരാജൻ,എ.നൗഷാദ്, കൊഞ്ചിറ മുരളി എന്നിവർ സംസാരിച്ചു.സമാപന യോഗം സി.പി.ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.