അവധിക്കാല പഠന വിനോദ ക്യാമ്പ്

Tuesday 22 April 2025 2:15 AM IST

കിളിമാനൂർ:അവധിക്കാലം ആഘോഷമാക്കിയിരിക്കുകയാണ് പാപ്പാല ഗവ. എൽ.പി.എസിലെ കുരുന്നുകൾ. വർണക്കൂടാരം പദ്ധതിയുടെ ഭാഗമായി വിദ്യാലയത്തിൽ ഒരുക്കിയിരിക്കുന്ന പതിമൂന്ന് പഠന മൂലകൾ അടങ്ങിയ എ.സി ക്ലാസ് മുറിയായ പാപ്പാത്തിയിലാണ് കുരുന്നുകളുടെ വേനൽക്കാല ആഘോഷം.പാപ്പാത്തിയിൽ പി.ടി എയുടെ നേതൃത്വത്തിൽ പഠന വിനോദ ക്യാമ്പും സംഘടിപ്പിച്ചിരിക്കുകയാണ്.അഭിനയം,നൃത്തം, പാട്ട്,ക്രാഫ്റ്റ്,കായിക മേഖലകളിലായാണ് ക്യാമ്പ്. പി.ടി.എ പ്രസിഡന്റ് കെ.ജി.ശ്രീകുമാർ,പ്രഥമാദ്ധ്യാപിക ഐഷ.എസ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.