കേരള കേന്ദ്ര സർവകലാശാല കലോത്സവത്തിന് തുടക്കം
പെരിയ: വിദ്യാർത്ഥികളുടെ വർണാഭമായ ഘോഷയാത്രയോടെ കേരള കേന്ദ്ര സർവകലാശാല കലോത്സവമായ 'കങ്കാമ 2025'ന് കൊടിയേറി. വിവേകാനന്ദ സർക്കിളിൽനിന്നും പയസ്വിനി ഓഡിറ്റോറിയത്തിലേക്ക് താള മേളങ്ങളുടെ അകമ്പടിയോടെ നടന്ന ഘോഷയാത്രയിൽ വിദ്യാർത്ഥികൾ ആവേശത്തോടെ അണിനിരന്നു. തുടർന്ന് വൈസ് ചാൻസലർ പ്രൊഫ. സിദ്ദു പി. ആൽഗുർ കലോത്സവത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ഗായകൻ അഖിൽ ദേവ് മുഖ്യാതിഥിയായി. ഡീൻ സ്റ്റുഡന്റ് വെൽഫെയർ പ്രൊഫ.രജേന്ദ്ര പിലാങ്കട്ട അദ്ധ്യക്ഷത വഹിച്ചു. രജിസ്ട്രാർ ഡോ.എം.മുരളീധരൻ നമ്പ്യാർ, കൺട്രോളർ ഓഫ് എക്സാമിനേഷൻസ് ഡോ.ആർ.ജയപ്രകാശ്, കൾച്ചറൽ കോർഡിനേറ്റർ ഡോ.കെ.ശ്രാവണ, പ്രേരണ കോർഡിനേറ്റർ ഡോ.ശ്യാം പ്രസാദ്, സ്റ്റുഡന്റ്സ് കൗൺസിൽ പ്രസിഡന്റ് ഒ.വിഷ്ണു പ്രസാദ്, വൈസ് പ്രസിഡന്റ് പി.ശ്രീപ്രിയ എന്നിവർ സംസാരിച്ചു. റീതു രവീന്ദ്രൻ സ്വാഗതവും എൻ.വി. അബ്ദുൾ സഹദ് നന്ദിയും പറഞ്ഞു. 23ന് സമാപിക്കും.