കുയിലൂർ അനശ്വര ക്ളബ്ബ് വാർഷിക ആഘോഷം

Monday 21 April 2025 8:29 PM IST

ഇരിക്കൂർ: കുയിലൂർ അനശ്വര ആർട്സ് ആൻ‌ഡ് സ്‌പോർട്സ് ക്ലബ്ബിന്റെ 33 ആം വാർഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു. സാംസ്‌ക്കാരിക സമ്മേളനം പത്മശ്രീ ഇ.പി.നാരായണ പെരുവണ്ണാൻ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് ഗണേഷ്‌മോഹൻ അദ്ധ്യക്ഷത വഹിച്ചു. പ്രശസ്ത തെയ്യം കലാകാരൻ ബാബു പെരുവണ്ണാൻ, സംസ്ഥാന സ്‌കൂൾ കലോത്സവ കേരളനടനം എ ഗ്രേഡ് ജേതാവ് ആദിശ്രീ മുരളീധരൻ, വിവിധ കലോത്സവങ്ങളിൽ വിജയികളായ ധാര രാജേഷ്, സി കെ.ഋഷികേശ് എന്നിവരെ പത്മശ്രീ നാരായൺ പെരുവണ്ണാൻ ഉപഹാരം നൽകി ആദരിച്ചു. പടിയൂർ ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ആർ.രാജൻ,കെ.ശോഭന തുടങ്ങിയവർ സംസാരിച്ചു. ക്ലബ് സെക്രട്ടറി പി.വി.രാജേഷ് റിപ്പോർട്ട് അവതരിപ്പിച്ചു. സംഘാടക സമിതി കൺവീനർ ആർ.കെ.ബിനീഷ് സ്വാഗതവും ചെയർമാൻ എൻ.വി.വിനീഷ് നന്ദിയും പറഞ്ഞു. തുടർന്ന് നൃത്തനൃത്യങ്ങളും ഗാനമേളയും അരങ്ങേറി.