വെയ്സ്റ്റ് ബിന്നുകൾ കൈമാറി
കണിച്ചാർ: അനുഗ്രഹ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് വായനശാല ആൻഡ് ഗ്രന്ഥാലയം -ഏലപ്പീടിക, ഏഴാം വാർഡ് ശുചിത്വ സമിതി,കണിച്ചാർ പഞ്ചായത്ത് ഹരിത കർമ്മ സേന എന്നിവയുടെ ആഭിമുഖ്യത്തിൽ വെയ്സ്റ്റ് ബിന്നുകൾ വിതരണം ചെയ്തു. കണിച്ചാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ വിതരണോദ്ഘാടനം നടത്തി. വായനശാല പ്രസിഡന്റ് ഒ.എ.ജോബ് അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം കെ.എ.ബഷീർ ചsങ്ങിൽ മുഖ്യാതിഥിയായിരുന്നു.ഏഴാം വാർഡിലെ സ്ഥാപനങ്ങൾക്കും കടകൾക്കുമായി 17 ശുചിത്വ ബിന്നുകളാണ് വിതരണം ചെയ്തത്. ഹരിത ടൂറിസം കേന്ദ്രമായ ഏലപ്പീടികയിലെ പരിസ്ഥിതി സൗഹ്യദ ടൂറിസത്തിന് പ്രാധാന്യം നൽകുന്നതിനാണ് ബിന്നുകൾ നൽകുന്നതെന്ന് വാർഡ് മെമ്പർ ജിമ്മി അബ്രാഹം പറഞ്ഞു. കണിച്ചാർ പഞ്ചായത്ത് പ്രാഥമികാരോഗ്യകേന്ദ്രം ജൂനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ ഷബ്ന, നവീന, കണിച്ചാർ പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ ശ്രീലത എന്നിവർ പ്രസംഗിച്ചു.