എൻ.എസ്.എസ്  കരയോഗം കുടുംബ സംഗമം 

Monday 21 April 2025 8:36 PM IST

കാഞ്ഞങ്ങാട്: ലഹരി മരുന്നുകളുടെ ഉപയോഗം തടയുന്നതിന് അധികാരികളുടെ ഭാഗത്ത് നിന്നും കർശനമായ നടപടികൾ ഉണ്ടാകണമെന്ന് കോട്ടച്ചേരി എൻ.എസ്.എസ് കരയോഗം വാർഷിക പൊതുയോഗവും കുടുംബ സംഗമവും ആവശ്യപ്പെട്ടു. മേലാങ്കോട്ട് ലയൺസ് ഹാളിൽ പൊതുയോഗം താലൂക്ക് യൂണിയൻ പ്രസിഡന്റ് കെ. പ്രഭാകരൻ നായർ ഉദ്ഘാടനം ചെയ്തു.കോട്ടച്ചേരി കരയോഗം പ്രസിഡന്റ് ഇടയില്ല്യം ചെറിയോൻ നായർ അദ്ധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് നഗരസഭ കൗൺസിലർ കുസുമ ഹെഗ്‌ഡേ, ഡോ:എ സി പത്മനാഭൻ,എം. ശ്രീകണ്ഠൻ നായർ, സി എം.കുഞ്ഞമ്പു നായർ എന്നിവരെ ആദരിച്ചു. സെക്രട്ടറി പി ദിവാകരൻ നായർ പ്രവർത്തന റിപ്പോർട്ടും കെ.ബാലകൃഷ്ണൻ നായർ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. യൂണിയൻ സെക്രട്ടറി പി.ജയപ്രകാശ് സംസാരിച്ചു. കരയോഗം സെക്രട്ടറി പി.ദിവാകരൻ നായർ സ്വാഗതവും കെ.വിജയകൃഷ്ണൻ നമ്പ്യാർ നന്ദിയും പറഞ്ഞു