കെ.കരുണാകരൻ സ്മാരക സെവൻസ്

Monday 21 April 2025 8:38 PM IST

കണ്ണപുരം: നീണ്ട ഇടവേളക്ക് ശേഷം പുനരാരംഭിക്കുന്ന ചെറുകുന്നിലെ കെ.കരുണാകരൻ സ്മാരക സെവൻസ് ഫുട്‌ബോൾ ടൂർണമെന്റിന്റെ വിജയത്തിനായി ജനകീയ സംഘാടകസമിതി രൂപവൽക്കരിച്ചു. വിജയികൾക്ക് എവർ റോളിംഗ് ട്രോഫിയും ഒരു ലക്ഷം രൂപ പ്രൈസ് മണിയും നൽകും.ടൂർണ്ണമെന്റ് മേയ് ആറ് മുതൽ ചെറുകുന്ന് ഹൈസ്‌കൂൾ ഗ്രൗണ്ട് ഫ്ളഡ് ലിറ്റിൽ നടക്കും.കളി വൈകീട്ട് ഏഴരക്ക് ആരംഭിക്കും. ടൂർണമെന്റ് കമ്മിറ്റിയുടെ ഓഫീസ് ചെറുകുന്ന് കണ്ണപുരം പബ്ലിക് ലൈബ്രറി കെട്ടിടത്തിൽ മുൻ കേരള ടീം ക്യാപ്റ്റനും സന്തോഷ് ട്രോഫി കോച്ചുമായ ബിനീഷ് കിരൺ ഉദ്ഘാടനം ചെയ്തു.ചെറുകുന്ന് സൗത്ത് ഗവ. എൽ.പി. സ്‌കൂളിൽ ചേർന്ന സംഘാടകസമിതി രൂപീകരണ യോഗത്തിൽ പി.കെ.അസ്സൻകുഞ്ഞി അദ്ധ്യക്ഷത വഹിച്ചു.എൻ.ശ്രീധരൻ സ്വാഗതം പറഞ്ഞു. ഭാരവാഹികളായി എൻ .ശ്രീധരൻ(ചെയർമാൻ) ടി.പുരുഷോത്തമൻ(കൺവീനർ) കെ. ശിവദാസൻ(ട്രഷറർ) എന്നിവരടങ്ങിയ കമ്മിറ്റി രൂപീകരിച്ചു. 9847360493. ടീമുകൾ 25നകം 9746606704,9447238849 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.