വാരണം ജോർജ്ജിന് സ്നേഹാദരം

Tuesday 22 April 2025 1:20 AM IST

മുഹമ്മ : നടനും സംവിധായകനുമായിരുന്ന വാരണം ജോർജിനെ പുരോഗമന കലാസാഹിത്യ സംഘം മാരാരിക്കുളം ഏരിയ കമ്മിറ്റി ആദരിച്ചു. 1964 ൽ അഞ്ച് സംസ്ഥാന അവാർഡ് നേടിയ ഭ്രാന്താലയം നാടകത്തിൽ ഭ്രാന്തി തള്ളയ്ക്ക് ജീവൻ പകർന്ന കലാ കാരനാണ് 84 കാരനായ വാരണം ജോർജ്.

പുരോഗമന കലാസാഹിത്യ സംഘം ഏരിയ പ്രസിഡന്റ് സി. കെ.സുധാകരപ്പണിക്കർ, സെക്രട്ടറി ഡി.ഉമാശങ്കർ, ഭാരവാഹികളായ ജയൻ തോമസ്, ആലപ്പി രമണൻ, കെ. വി. രതീഷ്, എസ്. ബിജു കാവുങ്കൽ, സി.പി.എം മുഹമ്മ നോർത്ത് ലോക്കൽ സെക്രട്ടറി കെ. ഡി. അനിൽകുമാർ, ലോക്കൽ കമ്മിറ്റി അംഗം എം. വി. സൈജു, ഷണ്മുഖൻ എന്നിവർ സംസാരിച്ചു.