ഫുട്ബാൾ ടൂർണമെന്റ് സമാപിച്ചു

Tuesday 22 April 2025 12:21 AM IST

അമ്പലപ്പുഴ : ജില്ലാ ഫുട്ബോൾ കോച്ചസ് അസോസിയേഷൻ സംഘടിപ്പിച്ച രണ്ടാമത് ഫുട്ബോൾ ടൂർണ്ണമെന്റ് 2007, 2008 കാറ്റഗറിയിലെ കുട്ടികളുടെ മത്സരം വണ്ടാനം മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ അമ്പലപ്പുഴ എം.എൽ.എ എച്ച്.സലാമും 2009,2010 കാറ്റഗറിയിലെ കുട്ടികളുടെ മത്സരം താമരക്കുളം ചത്തിയറ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ മാനേജർ അശോക് കുമാറും ഉദ്ഘാടനം ചെയ്തു. 2011,2012.കാറ്റഗറിയിലെ കുട്ടികളുടെ മത്സരത്തിന്റെ ഉദ്ഘാടനം കലവൂർ ലിമിറ്റഡ് സ്പോർട്സ് ഹബ്ബിൽ മണ്ണഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അജിത് ഉദ്ഘാടനം നിർവഹിച്ചു, വിജയികൾക്കുള്ള സമ്മാനദാനം എം.എൽ.എ ചിത്തരഞ്ജൻ നിർവഹിച്ചു. ശശി. സി. സാന്റോസ്, ശ്രീരഞ്ജൻ, നിക്സൺ, പ്രവീൺ, സുരേഷ്, സുലുമോൾ എന്നിവർ പങ്കെടുത്തു.