പുസ്തകം പ്രകാശനം ചെയ്തു

Tuesday 22 April 2025 12:23 AM IST

ചേർത്തല:സർഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ നടത്തിയ ലീനാ രാജു പുതിയാട്ടിന്റെ പുസ്തക പ്രകാശനം മുൻ എം.പി. എ.എം. ആരീഫ് നിർവഹിച്ചു. ആർട്ടിസ്റ്റ് പി.ജി.ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. ഗോവ എൻ.എസ്.എസ് ജനറൽ സെക്രട്ടറി പി.വി സുരേഷ് കുമാർ പുസ്തകം ഏറ്റുവാങ്ങി.ലീനാ രാജുവിന്റെ 50 കവിതകളടങ്ങിയ' തോട് പൊട്ടുന്ന മൗനങ്ങൾ ' പുസ്തക പരിചയം ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റ് അലിയാർ മാക്കിൽ നിർവഹിച്ചു.നഗരസഭ ചെയർ പേഴ്സൺ ഷേർളി ഭാർഗവൻ,വൈസ് ചെയർമാൻ ടി.എസ്. അജയകുമാർ,വാർഡ് കൗൺസിലർ എ.അജി,ബി.സലിം,മധു കാവുങ്കൽ എന്നിവർ സംസാരിച്ചു.