മഹാത്മാ ഗാന്ധി കുടുംബ സംഗമം

Tuesday 22 April 2025 1:24 AM IST

അമ്പലപ്പുഴ :എം.സി.എച്ച് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വളഞ്ഞവഴിയിൽ മഹാത്മാ ഗാന്ധി കുടുംബ സംഗമം നടത്തി. കെ. പി. സി .സി ജനറൽ സെക്രട്ടറി എ .എ .ഷുക്കൂർ ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ് വൈ. നസീറിന്റെ അദ്ധ്യക്ഷനായി. അഡ്വ .ജി .മനോജ്കുമാർ,ടി .എ. ഹാമിദ്,എം .റഫീക്ക്,എം .എച്ച്. വിജയൻ,എം. വി .രഘു,ആർ. വി. ഇടവന,എം. പി .മുരളീകൃഷ്ണൻ മുരളീകൃഷ്ണൻ,നസീർ കരുമാടി, നിസാർ അമ്പലപ്പുഴ, സജീവ് പാറലിൽ,സനോജ് ഉടുമ്പാക്കൽ, എൻ .ഷിനോയ്, യു. എം. കബീർ എന്നിവർ പ്രസംഗിച്ചു. വണ്ടാനത്ത് നടന്ന കുടുംബ സംഗമം ഡി .സി .സി ജനറൽ സെക്രട്ടറി അഡ്വ. മനോജ്കുമാർ ഉദ്ഘാടനം ചെയ്തു.ഐ. എൻ. ടി .യു .സി ജില്ലാ സെക്രട്ടറി ബാദുഷയുടെ അദ്ധ്യക്ഷനായി.