വോളീബാൾ ടൂർണമെന്റ്
Tuesday 22 April 2025 12:24 AM IST
അമ്പലപ്പുഴ: കഞ്ഞിപ്പാടം ബ്രദേഴ്സിന്റെ ആഭിമുഖ്യത്തിൽ ആർ.സുനിൽകുമാർ, കെ ലാജി മെമ്മോറിയൽ ട്രോഫിക്കു വേണ്ടിയുളള നാലാമത് ജില്ലാ തല വോളീബോൾ ടൂർണമെന്റിന് തുടക്കമായി. 27ന് സമാപിക്കും. എച്ച്.സലാം എം.എൽ.എ ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ചെയർമാൻ മദനൻ കെ.വൈപ്പിൽ അദ്ധ്യക്ഷനായി. നെടുമുടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനി മന്മഥൻ, അമ്പലപ്പുഴ തെക്ക് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.രമേശൻ, അംഗം സി. ശ്രീകുമാർ, ജി.മണിക്കുട്ടൻ എന്നിവർ സംസാരിച്ചു. കൺവീനർ പി. മണിക്കുട്ടൻ സ്വാഗതം പറഞ്ഞു.