അവധിക്കാല ക്യാമ്പ് തുമ്പിപ്പടയ്ക്ക് തുടക്കം
Tuesday 22 April 2025 1:25 AM IST
ചേർത്തല:എസ്.എൽ. പുരം ഗാന്ധിസ്മാരക ഗ്രാമസേവാ കേന്ദ്രത്തിൽ സ്‌കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന അവധിക്കാല ക്യാമ്പ് തുമ്പിപ്പട 2025 ന്റെ ഉദ്ഘാടനം ഗാന്ധിസ്മാരക ഗ്രാമസേവാ കേന്ദ്രം പ്രസിഡന്റ് രവി പാലത്തുങ്കൽ നിർവഹിച്ചു. ക്യാമ്പ് ഡയറക്ടർ ആലപ്പി ഋഷികേശ്,ജനറൽ സെക്രട്ടറി പി.എസ്.മനു,സാബു പി. കണ്ണർകാട്, മേബിൾ ജോൺകുട്ടി തുടങ്ങിയവർ സംസാരിച്ചു.10 ദിവസം നീണ്ടുനിൽക്കുന്ന ക്യാമ്പിൽ വിവിധ മേഖലയിലെ വിദഗ്ദ്ധർ ക്ലാസ് നയിക്കും. യോഗത്തിൽ ബിനുമോൾക്ക് ഗാന്ധിസ്മാരക കലാസാംസ്‌കാരിക വേദിയുടെ പുരസ്‌കാരം നൽകി. നാടക സംഗീത മേഖലയിലെ സമഗ്രസംഭാവനയ്ക്കുള്ള ഗിരീഷ് കർണ്ണാട് തീയേറ്റർ അവാർഡ് 2025ന് അർഹനായ സംഗീത സംവിധായകർ ആലപ്പി ഋഷികേശിനെ ചടങ്ങിൽ അനുമോദിച്ചു.