നെൽവിത്ത് വിതരണം
Tuesday 22 April 2025 12:27 AM IST
മുഹമ്മ : കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തി നെൽകർഷകർക്ക് നൽകുന്ന സൗജന്യ നെൽ വിത്തിന്റെ വിതരണം ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് ഗീതാ കാർത്തികേയൻ നിർവഹിച്ചു.
വൈസ് പ്രസിഡന്റ് അഡ്വ.എം.സന്തോഷ്കുമാർ അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷൻ ബി. ബൈരഞ്ചിത്ത്, കർമ്മസേന കൺവീനർ ജി. ഉദയപ്പൻ, കാർഷിക വികസന സമിതിയംഗം ആർ.രവിപാലൻ, പാടശേഖര സമിതി പ്രസിഡന്റ് സി.കെ. മനോഹരൻ എന്നിവർ സംസാരിച്ചു.
പരമ്പരാഗത നെൽവിത്തിനമായ വിരിപ്പും മുണ്ടകനുമാണ് പഞ്ചായത്ത് പണം മുടക്കി കർഷകരിൽ നിന്നു തന്നെ സംഭരിച്ച് കൃഷിക്കായി സൗജന്യമായി നൽകുന്നത്.