സിവിൽ സർവീസ് പരീക്ഷ പരിശീലനം
Tuesday 22 April 2025 12:00 AM IST
തൃശൂർ: കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ലേബർ ആൻഡ് എംപ്ലോയ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന കിലെ ഐ.എ.എസ് അക്കാഡമിയിൽ അടുത്ത ബാച്ച് സിവിൽ സർവീസ് പ്രിലിമിനറി, മെയിൻസ് പരീക്ഷ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്ത് സംഘടിത, അസംഘടിത മേഖലകളിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ മക്കൾക്കും ആശ്രിതർക്കുമാണ് പരിശീലനം. ജൂൺ ആദ്യവാരം ആരംഭിക്കുന്ന കോഴ്സിലേക്ക് ഏതെങ്കിലും വിഷയത്തിൽ ബിരുദം ഉള്ളവർക്കും, അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും പങ്കെടുക്കാം. പൊതുവിഭാഗ വിദ്യാർത്ഥികൾക്ക് 50000 രൂപയും ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്ത തൊഴിലാളികളുടെ ആശ്രിതർക്ക് 50% സബ്സിഡിയിൽ 25000/ രൂപയുമാണ് ഫീസ്. താൽപര്യമുള്ളവർ www.kile.kerala.gov.in/