സമ്മർ ക്യാമ്പിന് തുടക്കം

Tuesday 22 April 2025 12:00 AM IST

കൊടുങ്ങല്ലൂർ: രാഹുൽ ബ്രിഗേഡ് എടവിലങ്ങിന്റെ ആഭിമുഖ്യത്തിൽ ഒന്ന് മുതൽ ഒമ്പത് വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് മൂന്നു ദിവസത്തെ വേനൽ അവധിക്കാല ക്യാമ്പ് ആരംഭിച്ചു. കാര ഗവ. ഫിഷറീസ് സ്‌കൂളിൽ നടക്കുന്ന ക്യാമ്പിന്റെ പ്രവർത്തനങ്ങൾക്ക് പള്ളിനട കിഡ്‌സ് സ്‌കേപ്പാണ് നേതൃത്വം നൽകുന്നത്. രാവിലെ നടന്ന സമ്മേളനം എടവിലങ്ങ് പഞ്ചായത്ത് മുൻ പ്രസിഡന്റ് ടി.എം.ഷാഫി ഉദ്ഘാടനം നിർവഹിച്ചു. രാഹുൽ ബ്രിഗേഡ് എക്‌സിക്യൂട്ടീവ് അംഗം ബഷീർ കൊല്ലത്തുവീട്ടിൽ അദ്ധ്യക്ഷത വഹിച്ചു. ക്യാമ്പിന് റഷീദ് പടിയത്ത്, നൗഷാദ് പുല്ലാനി, മുഹമ്മദ് അയ്യാരിൽ, റമീസ് റഷീദ്,പി.എം.ഹസ്‌നീം,കൃഷ്ണപ്രിയ എന്നിവർ നേതൃത്വം നൽകി. കിഡ്‌സ് സ്‌കേപ്പ് ഡയറക്ടർ ടി.എം.ആദിൽ,കെ.കെ.അമ്മുക്കുഞ്ഞി എന്നിവർ സംസാരിച്ചു..