കഞ്ചാവും എം.ഡി.എംഎയുമായി ഒരാൾ അറസ്റ്റിൽ
Tuesday 22 April 2025 1:27 AM IST
അടിമാലിയിൽ: പൊലീസ് നടത്തിയ വാഹനപരിശോധനയിൽ ലഹരിവസ്തുക്കളുമായി യുവാവിനെ അറസ്റ്റ് ചെയ്തു. കിഴക്കമ്പലം പൂക്കാട്ടുകൂടി എടത്തലക്കര കുമരംതറയിൽ ബിജു മാത്യു (35) ആണ് പിടിയിലായത്. കോതമംഗലം ഭാഗത്തു നിന്നും അടിമാലി ഭാഗത്തേക്ക് ഓടിച്ചു വന്ന കാറിന്റെ ഗിയറിന് സമീപം പ്ലാറ്റ് ഫോമിൽ പഴ്സിനുള്ളിലായി 5 ഗ്രാം ഉണക്ക കഞ്ചാവും 0.80 ഗ്രാം എം.ഡി.എംഎയും ചില്ലറ വിൽപ്പനക്കായി സൂക്ഷിച്ചു വെച്ചിരിന്നതിനെ തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.