ഭൂമി തട്ടിയെടുക്കാൻ വ്യാജരേഖ ചമച്ചെന്ന്
Tuesday 22 April 2025 1:28 AM IST
നെയ്യാറ്റിൻകര: വ്യാജരേഖ ചമച്ച് പത്ത് ഏക്കറോളം ഭൂമി തട്ടിയെടുക്കാൻ ശ്രമിക്കുന്നതായി പരാതി. 1994 ലെ റീസർവ്വേ പ്രകാരം തിരുപുറം വില്ലേജിൽ ഉൾപ്പെട്ട വസ്തുവിന്റെ ഒറിജിനൽ ആധാരവും റീസർവേ സ്കെച്ചുകളും ഉണ്ടായിരിക്കെ, വ്യാജ രേഖകളും സ്കെച്ചും ചമച്ച് വില്ലേജ് രേഖകളിൽ തിരുത്തൽ വരുത്തി ബി.റ്റി.ആർഉം തണ്ടപ്പേരും മാറ്റിയാണ് അനധികൃതമായി ഭൂമി തട്ടിയെടുക്കാൻ ശ്രമം നടക്കുന്നത്. ഇതിനെതിരെ മുഖ്യമന്ത്രിക്കും, വിജിലൻസിനും നൽകിയ പരാതികളുടെ അടിസ്ഥാനത്തിൽ നടന്ന അന്വേഷണങ്ങളിൽ തിരിമറി നടന്നതായി കണ്ടെത്തിയിട്ടുണ്ട്. അനധികൃത നടപടികൾക്ക് കൂട്ടുനിന്ന ജീവനക്കാരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരുന്നതിനും തുടരന്വേഷണം വേണമെന്നും നെയ്യാറ്റിൻകര മൂന്നു കല്ലിൻമൂട് ജി.ആർ റോഡിൽ വലിയവിള വീട്ടിൽ സേവിയർ ദാസ് വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.