കൃഷിചെയ്യാൻ അനുവദിക്കുന്നില്ലെന്ന്
Tuesday 22 April 2025 12:00 AM IST
തൃശൂർ: വനഭൂമിയിൽപെട്ട ഒരേക്കർ കൃഷിഭൂമിയിൽ കൃഷിചെയ്യാൻ ഹൈക്കോടതി ഉത്തരവു പ്രകാരം അനുവാദവും കുടുംബത്തെ തടയരുതെന്ന നിർദേശവും ലഭിച്ചിട്ടും തെക്കുംകര പഞ്ചായത്ത് അധികൃതർ കൃഷിചെയ്യാൻ അനുവദിക്കുന്നില്ലെന്ന് പരാതി. ഭൂമിയുടെ കൈവശ അവകാശിയായ വടക്കേടത്ത് ചിറയിൽ ജോസഫാണ് ആരോപണവുമായി രംഗത്തെത്തിയത്. വ്യാജരേഖ ചമച്ച് കൃഷിഭൂമി പഞ്ചായത്ത് ആസ്തി റജിസ്റ്ററിൽ എഴുതിച്ചേർത്താണ് പൂമല ചെപ്പാറ ടൂറിസ്റ്റ് കേന്ദ്രത്തോടു ചേർന്ന ഒരേക്കർ തട്ടിയെടുക്കാൻ നീക്കം തുടങ്ങിയത്. കോടതി ഉത്തരവുപ്രകാരം അതിരുകെട്ടാൻ തുടങ്ങിയപ്പോൾ ഗുണ്ടകളെ വിട്ട് മുടക്കിക്കുകയും സാധനങ്ങൾ നശിപ്പിക്കുകയും ചെയ്തു. തനിക്കും കുടുംബത്തിനും നേരേ വധഭീഷണി മുഴക്കിയപ്പോഴും വടക്കാഞ്ചേരി പൊലീസ് നടപടിയെടുത്തില്ലെന്നും ജോസഫ്, ഭാര്യ മോളി, മകൻ ജോബി എന്നിവർ ആരോപിച്ചു.