എ. പത്മകുമാറിനെ ജില്ലാ സെക്രട്ടേറിയറ്റിൽ നിന്ന് ഒഴിവാക്കി

Tuesday 22 April 2025 1:52 AM IST

പത്തനംതിട്ട: മന്ത്രി വീണാ ജോർജിനെ സി.പി.എം സംസ്ഥാന സമിതിയിൽ സ്ഥിരം ക്ഷണിതാവാക്കിയതിനെതിരെ പരസ്യ പ്രതികരണം നടത്തിയ എ.പത്മകുമാറിനെ സി.പി.എം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റിൽ നിന്ന് ഒഴിവാക്കി. ഇന്നലെ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. പുതിയ സെക്രട്ടേറിയേറ്റ് അംഗങ്ങളെ യോഗം തിരഞ്ഞെടുത്തു. പത്മകുമാറിനു പകരം ആരേയും തിരഞ്ഞെടുത്തിട്ടില്ല. അതിനാൽ, അദ്ദേഹത്തെ പിന്നീട് സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്താൻ സാദ്ധ്യതയുണ്ടെന്നാണ് സൂചന. ജില്ലാ സെക്രട്ടറി രാജു എബ്രഹാം, ടി.ഡി.ബൈജു, പി.ആർ. പ്രസാദ്, പി.ബി.ഹർഷകുമാർ, ആർ.സനൽകുമാർ, ഒാമല്ലൂർ ശങ്കരൻ, പി.ജെ.അജയകുമാർ, സി.രാധാകൃഷ്ണൻ, കോമളം അനിരുദ്ധൻ എന്നിവരാണ് ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങൾ.

 പി.​ ഗ​ഗാ​റി​ൻ വ​യ​നാ​ട് ​ജി​ല്ല സെ​ക്ര​ട്ടേ​റി​യ​റ്റിൽ

ക​ഴി​ഞ്ഞ​ ​സ​മ്മേ​ള​ന​ത്തി​ൽ​ ​പാ​ർ​ട്ടി​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​ ​സ്ഥാ​ന​ത്തു​ ​നി​ന്നും​ ​സം​സ്ഥാ​ന​ ​സ​മി​തി​യി​ൽ​ ​നി​ന്നും​ ​ഒ​ഴി​വാ​ക്ക​പ്പെ​ട്ട​ ​പി.​ഗ​ഗാ​റി​നെ​ ​സി.​പി.​എം​ ​വ​യ​നാ​ട് ​ജി​ല്ലാ​ ​സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ​ ​ഉ​ൾ​പ്പെ​ടു​ത്തി.​ ​കെ.​കെ.​ശൈ​ല​ജ,​ ​ടി.​പി.​രാ​മ​കൃ​ഷ്ണ​ൻ,​ ​കെ.​എ​സ്.​ ​സ​ലീ​ഖ,​ ​എം.​വി.​ജ​യ​രാ​ജ​ൻ​ ​തു​ട​ങ്ങി​യ​ ​മു​തി​ർ​ന്ന​ ​നേ​താ​ക്ക​ൾ​ ​പ​ങ്കെ​ടു​ത്ത​ ​ജി​ല്ലാ​ ​ക​മ്മി​റ്റി​യോ​ഗ​ത്തി​ലാ​ണ് ​ഗ​ഗാ​റി​ൻ​ ​ഉ​ൾ​പ്പെ​ട്ട​ ​പു​തി​യ​ ​സെ​ക്ര​ട്ടേ​റി​യ​റ്റ് ​അം​ഗ​ങ്ങ​ളെ​ ​തി​ര​ഞ്ഞെ​ടു​ത്ത​ത്.​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​ ​സ്ഥാ​ന​ത്തു​ ​നി​ന്നും​ ​സം​സ്ഥാ​ന​ ​സ​മി​തി​യി​ൽ​ ​നി​ന്നും​ ​ഒ​ഴി​വാ​ക്ക​പ്പെ​ട്ട​തോ​ടെ​ ​ഗ​ഗാ​റി​ൻ​ ​ക​ടു​ത്ത​ ​അ​തൃ​പ്തി​യി​ലാ​യി​രു​ന്നു.​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​ ​കെ.​റ​ഫീ​ഖ്,​ ​വി.​വി.​ബേ​ബി,​ ​പി.​വി.​സ​ഹ​ദേ​വ​ൻ, പി.​കെ.​സു​രേ​ഷ്,​ ​എ.​എ​ൻ.​പ്ര​ഭാ​ക​ര​ൻ,​ ​രു​ഗ്മി​ണി​ ​സു​ബ്ര​ഹ്മ​ണ്യ​ൻ,​എം.​മ​ധു​ ​എ​ന്നി​വ​രാ​ണ് ​മ​റ്റ് ​സെ​ക്ര​ട്ടേ​റി​യ​റ്റ് ​അം​ഗ​ങ്ങ​ൾ.