ശ്രിയ ശ്രീനിവാസിന്റെ ചിത്രപ്രദർശനം
Tuesday 22 April 2025 12:23 AM IST
ചാലക്കുടി: ചോല ആർട് ഗ്യാലറിയിൽ ശ്രിയ ശ്രീനിവാസിന്റെ സെലിബ്രേഷൻ ഒഫ് പെർസെപ്ഷൻ എന്ന ചിത്രകലാ പ്രദർശനം ആരംഭിച്ചു. ഇലകളും പൂക്കളും ചെടികളും പക്ഷികളും ശലഭങ്ങളുമടങ്ങുന്ന പ്രകൃതി സൗന്ദര്യത്തിന്റെ വിപുലമായ വിസ്മയമാണ് ശ്രീയയുടെ ചിത്ര പ്രദർശനത്തിൽ. പുതിയ കാലത്തെ കലാസ്വാദകരുടെ കാഴ്ചശീലത്തെ പുനർ നിർവചിക്കുന്ന 43 ഓളം വാട്ടർ കളർ ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്. വരന്തരപ്പിള്ളി സ്വദേശിയായ ശ്രീയയുടെ ആദ്യ ചിത്രപ്രദർശനമാണിത്. ചുറ്റുമുള്ള യഥാർത്ഥ ലോകത്തെ അതുപോലെ തന്നെ ആവിഷ്‌കരിക്കുകയല്ലെന്നും സ്വന്തമായ രീതിയിൽ പുനഃസൃഷ്ടിക്കുകയാണെന്നും വാർത്താ സമ്മേളനത്തിൽ ചിത്രകാരി ശ്രീയ ശ്രീനിവാസ് അറിയിച്ചു. ദേവികൃഷ്ണയും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.