ആഗോള കത്തോലിക്കാ സഭയ്ക്ക് നഷ്ടം

Tuesday 22 April 2025 12:25 AM IST

കൊടുങ്ങല്ലൂർ: ആഗോള കത്തോലിക്കാ സഭയ്ക്കും ലോകത്തിനും വലിയ നഷ്ടമാണ് മാർപാപ്പയുടെ വിടവാങ്ങലെന്ന് കോട്ടപ്പുറം രൂപത ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ അനുശോചന സന്ദേശത്തിൽ പറഞ്ഞു. നിലപാടുകൾ കൊണ്ടും ജീവിതം കൊണ്ടും ലോകം ശ്രദ്ധിച്ച പാപ്പയാണ് ഫ്രാൻസിസ് പാപ്പ. വിശ്വാസം, കരുണ, നന്മ, എളിമ എന്നിവയാൽ ലോകത്തെ മുഴുവൻ സ്പർശിച്ച പാപ്പയുടെ ജീവിതം ലോകത്തിനു വലിയ മാതൃകയായിരുന്നു. ജീവിതം ദൈവത്തിനും സഭയ്ക്കും ലോകത്തിന്റെ നന്മയ്ക്കുമായി സമർപ്പിച്ച പരിശുദ്ധ പിതാവിന്റെ ആത്മാവ്, സഭ ക്രിസ്തുവിന്റെ ഉയിർപ്പിനെ അനുസ്മരിക്കുമ്പോൾ, നീതിമാനുള്ള പ്രതിഫലം സ്വീകരിച്ച് ദൈവ സന്നിധിയിൽ ശാന്തിയിൽ വിശ്രമിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നുവെന്ന് സന്ദേശത്തിൽ പറഞ്ഞു.